നാദാപുരത്തെ കണ്ണൂർ ഡെന്റൽ കോളേജിൽ ബി.ഡി.എസ് വിദ്യാർത്ഥിയായ നിധിൻരാജിന്റെ മരണത്തെത്തുടർന്ന് പ്രിൻസിപ്പലിനെയും കോളേജ് മാനേജ്മെന്റിനെയും വി.സിയെയും ചോദ്യം ചെയ്യണമെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ ആവശ്യപ്പെട്ടു. കോളേജ് മാനേജ്മെന്റിന്റെ തെറ്റായ പ്രവർത്തനങ്ങളാണ് നിധിൻരാജിന്റെ മരണത്തിനു പിന്നിലെ പ്രധാന കാരണം എന്ന് അദ്ദേഹം പറഞ്ഞു.
മാനേജ്മെന്റ് അധ്യാപകരെ ദുരുപയോഗം ചെയ്യുന്ന രീതിയിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്തവും അവർക്കുണ്ട്. മാനേജ്മെന്റിന്റെ അനിയന്ത്രിത പ്രവർത്തനങ്ങൾ നിയമമന്ത്രി പങ്കാളിയാകുമ്പോൾത്തന്നെ വ്യക്തമായി. എം.ബി.ബി.എസ് പ്രവേശനത്തിൽ അനധികൃതമായി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഭരണപ്രതിപക്ഷവും മുൻകൈയെടുത്തെങ്കിലും സുപ്രീംകോടതി അതിനെ തള്ളിക്കളഞ്ഞു.
വി.സി. മോഹൻകുമാറിന് നിരവധി വിദ്യാർത്ഥികൾ കത്ത് അയച്ചിട്ടുണ്ട്. അതിലൂടെ മോഹൻകുമാറിന് പ്രശ്നം നേരത്തെ അറിയാമായിരുന്നു. മോഹൻകുമാറിന്റെ സംസ്‌ക്യത സർവ്വകലാശാലയുടെ തലത്തിലും വിദ്യാർത്ഥിയുടെ പി.എച്ച്.ഡി. തടയപ്പെട്ട സംഭവവുമുണ്ട്. പ്രശ്നത്തിൽ ഡി.ജി.പി നേരിട്ട് ഇടപെടണമെന്നും ഭരണപ്രതിപക്ഷം ഈ കാര്യത്തിൽ ഒന്നിക്കണമെന്നും ബാലൻ ആവശ്യപ്പെട്ടു.
Photo and News Source: Sathyam Online



