കൊച്ചി: യമഹ ഫാസിനോയുടെ പുതിയ പതിപ്പായ ‘ഫാസിനോ 125 എഫ്ഐ ഹൈബ്രിഡ്’ വിപണിയിലെത്തി. രൂപഭംഗിയിലും സാങ്കേതിക വിദ്യയിലും വിപ്ലവകരമായ മാറ്റങ്ങളോടെ എത്തിയ ഈ മോഡൽ, 1.5 ദശലക്ഷം ഉപഭോക്താക്കളെ പിന്നിട്ട യമഹയുടെ ആഘോഷവേളയിലാണ് അവതരിപ്പിച്ചത്.

പുതിയ മോഡലിന്റെ പിൻഭാഗത്തെ ഡിസൈനിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. നീളം കൂടിയ റിയർ സെക്ഷൻ, പുതുക്കിയ ടെയിൽ ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ, ‘ढ’ ആകൃതിയിലുള്ള ടെയിൽ ലാമ്പ് എന്നിവ പ്രീമിയം ലുക്ക് നൽകുന്നു. ടേൺ-ബൈ-ടേൺ നാവിഗേഷൻ, ആൻസർ ബാക്ക് സൗകര്യമുള്ള കളർ ടി.എഫ്.ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ആധുനിക സവിശേഷതകളും ഉണ്ട്.

125 സിസി ബ്ലൂ കോർ ഹൈബ്രിഡ് എഞ്ചിനാണ് ഈ സ്കൂട്ടറിന് ശക്തി പകരുന്നത്. സ്മാർട്ട് മോട്ടോർ ജനറേറ്റർ (SMG) സാങ്കേതികവിദ്യയിലൂടെ ശബ്ദമില്ലാതെ സ്റ്റാർട്ട് ചെയ്യാനും, പവർ അസിസ്റ്റ് വഴി മികച്ച വേഗത കൈവരിക്കാനും സാധിക്കുന്നു. 76,500 രൂപ മുതൽ 95,200 രൂപ വരെയാണ് വിവിധ മോഡലുകളുടെ എക്സ്-ഷോറൂം വില.

നഗര യാത്രകളെ പുതിയ അനുഭവമാക്കി മാറ്റുന്ന ഫാസിനോയുടെ ഈ പതിപ്പ് യുവാക്കളെയും കുടുംബങ്ങളെയും ആകർഷിക്കുമെന്ന് യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ഹാജിമെ അയോട്ട പറഞ്ഞു.

Photo and News Source: Janmabhumi