ക്ഷത്രിയ ക്ഷേമസഭയുടെ 43-ാം സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. എം. ലളിതാംബിക അധ്യക്ഷയായി.

സ്വാഗതസംഘം രക്ഷാധികാരി പ്രൊഫ. കെ.എൻ.എസ്. വര്‍മ്മ സ്വാഗതം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. മധുകുമാർ വര്‍മ്മ റിപ്പോർട്ടും ട്രഷറർ എം.കെ. സൂര്യകുമാർ കണക്കും അവതരിപ്പിച്ചു.

പി.കെ. രഘുവർമ്മ, അജിത്ത് രാമവർമ്മ, ഡോ. പി.ആർ. ഹരികൃഷ്ണ വര്‍മ്മ, അരുണ് രാജ്, കരപ്പുറം ക്ഷത്രിയ സഭ സെക്രട്ടറി അനൂപ് വര്‍മ്മ എന്നിവർ സംസാരിച്ചു.

യോഗം ഭാരവാഹികളായി ആർ. രാമവർമ്മ (തിരുവനന്തപുരം, പ്രസിഡന്റ്), സുരേഷ് വര്‍മ്മ കുറ്റിലഞ്ഞി (ജനറൽ സെക്രട്ടറി), സൂര്യകുമാർ വര്‍മ്മ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Photo and News Source: Janmabhumi