ന്യൂയോർക്ക്: 24 ജനാധിപത്യ രാജ്യങ്ങളിലായി നടത്തിയ സർവേയിൽ ഏറ്റവും ജനപ്രിയനായ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടു. മോർണിംഗ് കൺസൾട്ട് എന്ന അമേരിക്കൻ ഗവേഷണ സ്ഥാപനമാണ് ഈ സർവേ നടത്തിയത്.

70 ശതമാനം ജനങ്ങൾ മോദിയുടെ ഭരണത്തിൽ തൃപ്തരായതായി റിപ്പോർട്ട്. അദ്ദേഹത്തിനു പിറകെ 63 ശതമാനം വോട്ടോടെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങും, 55 ശതമാനം വോട്ടോടെ ചെക്ക് പ്രധാനമന്ത്രി ആൻഡ്രെജ് ബാബിഷും സ്ഥാനം നേടി.

ജനപ്രീതി കുറഞ്ഞ നേതാക്കളിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രണ്ടാം സ്ഥാനത്തും, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ഏറ്റവും പിന്നിലുമാണ്. 76 ശതമാനം പേർ മെർസിന്റെ നയങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചു. ട്രംപിന്റെ പ്രവർത്തനങ്ങളിൽ 38 ശതമാനം അമേരിക്കക്കാർ അംഗീകാരം നൽകി.

Photo and News Source: Kerala Online News