1960-കളിൽ കേരളത്തിന്റെ ഗ്രാമീണ മേഖലകളിൽ പീടികത്തിണ്ണകളായിരുന്നു പ്രധാന ചർച്ചാസ്ഥലം. രാഷ്ട്രീയവും സിനിമാ-നാടകങ്ങളും മാത്രമല്ല, നാട്ടിൽ നടക്കുന്ന ചെറിയ സംഭവങ്ങൾ വരെ അവിടെ ചർച്ചാവിഷയമായിരുന്നു. കവിതകളും കഥകളും എഴുതുന്നതിന് ഔപചാരിക വിദ്യാഭ്യാസം ഇല്ലാത്തവരും ഉണ്ടായിരുന്നു. അവരുടെ നാടൻ കവിതകൾ മനസ്സിൽ തങ്ങിയിരുന്നു. 'എന്നുടെ ജോലി വിശേഷിച്ചു ചൊല്ലണോ ഏറ്റാണു പുല്ലരിഞ്ഞിടലുമുണ്ടു ഞാൻ' എന്നീ വരികൾ ഇന്നും ഓർമ്മയിൽ ഉണ്ട്. കുട്ടിക്കാലത്ത് കവിതയും ലേഖനങ്ങളും എഴുതാൻ മനസ്സ് വെമ്പിയിരുന്നു.
പ്രൈമറി ക്ലാസുകളിൽ കയ്യെഴുത്തു മാസിക പ്രസിദ്ധീകരിക്കുന്ന പതിവുണ്ടായിരുന്നു. ഹെഡ്മാസ്റ്റർ എന്റെ കഴിവ് തിരിച്ചറിഞ്ഞ് ഏഴാം ക്ലാസിൽ 'കുസുമം' എന്ന കയ്യെഴുത്തു മാസികയുടെ പത്രാധിപരായി നിയമിച്ചു. അങ്ങനെ എന്റെ എഴുത്തുപ്രവർത്തനങ്ങൾക്ക് തുടക്കമായി.
Photo and News Source: Kvartha



