നോയിഡയിൽ നടന്ന തൊഴിലാളി സമരത്തിൽ സിപിഐഎം നേതാക്കൾ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മേധ രൂപമിനെ കാണാൻ അനുമതി നേടി. കസ്റ്റഡിയിലുള്ള നേതാക്കളെ വിട്ടയക്കണമെന്നാണ് അവരുടെ ആവശ്യം. പോളിറ്റ് ബ്യൂറോ അംഗം ആർ. അരുൺ കുമാർ, രാജ്യസഭാ എം.പിമാരായ വി. ശിവദാസൻ, എ.എ. റഹീം, ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്‌സേന, പുഷ്പേന്ദ്ര ത്യാഗി എന്നിവർ കളക്ടറുടെ വസതിയ്ക്ക് മുൻപിൽ പ്രതിഷേധിച്ചു. തുടർന്ന് മജിസ്ട്രേറ്റിനെ കാണാൻ അനുമതി ലഭിച്ചു.

സി.ഐ.ടി.യു ഡൽഹി സംസ്ഥാന സെക്രട്ടറി പി.വി. അനിയൻ, പ്രസിഡന്റ് വീരേന്ദ്ര ഗൗർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകളെ ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികൾ സമരം ചെയ്തത്. ഉത്തർപ്രദേശ് സർക്കാർ കണക്കുപ്രകാരം നോയിഡയിലെ 82 ഫാക്ടറികളിലെ തൊഴിലാളികളാണ് സമരത്തിൽ പങ്കെടുത്തത്.

Photo and News Source: Kairali News