മലപ്പുറം ജില്ലയിലെ ചെമ്മങ്കടവ് ചുങ്കപ്പള്ളിയിൽ സ്വദേശി മനോജ് ബാബുവിന്റെ വീട്ടിലാണ് വിഷു ആഘോഷങ്ങളുടെ ഭാഗമായി സംഭവിച്ച അഗ്നി അപകടം. വിഷുവിന് രാവിലെയാണ് ഭാര്യ പായസം ഉണ്ടാക്കുന്നതിനിടെ പാചക വാതക സിലിണ്ടർ പൊട്ടിയത്. സ്റ്റൗവിൽ നിന്നും സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. നിമിഷ നേരം കൊണ്ട് അടുക്കള മുഴുവൻ തീ പിടിച്ചതോടെ വീട്ടിലുള്ളവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
ബഹളം കേട്ടെത്തിയ നാട്ടുകാർ വെള്ളം ഒഴിച്ച് തീ അണക്കാൻ ശ്രമിച്ചു. എന്നാൽ ആദ്യ ശ്രമം വിഫലമായതിനെ തുടർന്ന് മലപ്പുറത്തുനിന്ന് അഗ്നി രക്ഷാസേനാംഗങ്ങൾ എത്തി വെള്ളം പമ്പ് ചെയ്താണ് തീ പൂർണ്ണമായും അണച്ചത്. തുടർന്ന് അപകടാവസ്ഥയിൽ നിന്നും സുരക്ഷിതമായ സിലിണ്ടർ പുറത്തേക്ക് മാറ്റി.
അടുക്കളയിൽ സൂക്ഷിച്ചിരുന്ന വറക്കുലകളും മിക്സിയുടെയും ഗൃഹോപകരണങ്ങളും സ്വിച്ച് ബോർഡും തീപിടുത്തത്തിൽ നശിച്ചു. പാചക വാതക സിലിണ്ടറിന്റെ പഴകിയ പൈപ്പിലുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമായത്.
Photo and News Source: Sathyam Online



