കേരള ഹൈക്കോടതിയിൽ 27 സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) തസ്തികകള്‍ നേരിട്ടും തസ്തികമാറ്റം, എന്‍സിഎ (എസ്‌സി/എസ്‌ടി), ഭിന്നശേഷി വിഭാഗം വഴിയും നിറവേറ്റും. 77,840-1,36,520 രൂപ വരെ ശമ്പളമുണ്ട്. നിയമബിരുദധാരികള്‍ക്ക് മാത്രമുള്ള അവസരം. അഭിഭാഷകരായി മൂന്ന് വർഷം പ്രാക്ടീസ് ആവശ്യമാണ്. പ്രായം 35 വയസ്സിന് താഴെ, സ്വഭാവശുദ്ധി, ആരോഗ്യമുള്ളവരായിരിക്കണം.

ആകെ 27 ഒഴിവുകളാണ്. നേരിട്ടും തസ്തികമാറ്റം വഴി 9, ഭിന്നശേഷി വിഭാഗത്തിന് 15, എന്‍സിഎ (എസ്‌സി/എസ്‌ടി) 3. അപേക്ഷ https://hckreru ment.keralacourts.in വഴി മേയ് 4 വരെ സമർപ്പിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വെബ്‌സൈറ്റിലുണ്ട്. അപേക്ഷാ ഫീസ് 1250 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗക്കാരും തൊഴില്‍രഹിത ഭിന്നശേഷിക്കാരും ഫീസ് ഒഴിവാക്കാം. മേയ് 7-15 വരെ ഫീസ് അടയ്ക്കാം.

Photo and News Source: Kerala Online News