കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്ന് ദിവസത്തെ വർധനവിന് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. പവന് 1000 രൂപ കുറഞ്ഞ് 1,13,080 രൂപയായി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135 രൂപയായി. ഇന്നലെ പവന് 1,14,080 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 265 രൂപയായി. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ സ്വർണത്തിന്റെ ഏറ്റവും ഉയർന്ന റെക്കോർഡ് വില. തുടർച്ചയായ വർധനയ്ക്ക് ശേഷം ഇപ്പോഴത്തെ കുറവ് വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്നു.
Photo and News Source: Siraj Live



