പേരാമ്പ്ര, കൊയിലാണ്ടി സ്‌ട്രോങ് റൂം വിവാദം ചർച്ചയിലാണ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസരിൽ നിന്നും ചട്ടലംഘനമില്ലെന്ന അറിയിപ്പ് ലഭിച്ചതായി കോഴിക്കോട് ജില്ലാ കലക്ടർ സ്‌നേഹില്‍ കുമാര്‍ സിങ് വ്യക്തമാക്കി.
സ്‌ട്രോങ് റും ഇനിയും തുറന്നിട്ടില്ലെന്നും വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും മറ്റു നടപടികളൊന്നും ഉണ്ടാകില്ലെന്നും കലക്ടർ വ്യക്തമാക്കി.
കൊയിലാണ്ടി വരണാധികാരി സ്‌ട്രോങ് റൂമിനടുത്ത് പോയത് പതിവ് പരിശോധനയായിരുന്നു. വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിവാദം തീർന്നതായി കലക്ടർ വ്യക്തമാക്കി.
Photo and News Source: 24 News









