അമേരിക്കയിൽ പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങളെച്ചൊല്ലി ചർച്ചകൾ നടക്കുന്നു. കോൺഗ്രസിന്റെ അനുമതിയില്ലാതെ 60 ദിവസം വരെ യുദ്ധം നടത്താൻ പ്രസിഡന്റിന് അനുമതി ഉണ്ട്. വേണ്ടിവന്നാൽ 30 ദിവസം കൂടി നീട്ടാവുന്നതാണ്. ഇപ്പോൾ വെടിനിർത്തലിലാണെന്നാണ് ട്രംപിന്റെ വാദം. ഇറാനെതിരെ വാക്പോര് തുടരുന്ന ട്രംപ്, ഫ്ലോറിഡയിൽ നടന്ന ചടങ്ങിൽ ഇറാനുമായി യുദ്ധം പ്രഖ്യാപിച്ചതിന്റെ കാരണം വിശദീകരിച്ചു. “ഭ്രാന്തന്മാർക്ക് ആണവായുധം സ്വന്തമാക്കാനാവില്ല” എന്നദ്ദേഹം പറഞ്ഞു. കോൺഗ്രസിനോട് യുദ്ധാനുമതി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന.
യുദ്ധാനുമതി നൽകണോ എന്ന ചർച്ചയിലാണ് അമേരിക്ക ഇപ്പോൾ. ട്രംപിന്റെ നിലപാടുകൾ വലിയ ചർച്ചയാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്.
Photo and News Source: 24 News









