വിപ്രോ 15,000 കോടി രൂപയുടെ വലിയൊരു ഷെയർ ബൈബാക്ക് പ്രഖ്യാപിച്ചു. ഓഹരി നിലവിലെ വിപണി വിലയേക്കാൾ 19% ഉയർന്ന നിരക്കിലായിരിക്കും (250 രൂപ) കമ്പനി ഓഹരികൾ മടക്കി വാങ്ങുക. ഈ നടപടി ഓഹരി ഉടമകളോടുള്ള കമ്പനിയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.

പ്രൊമോട്ടർ ഗ്രൂപ്പും ഈ ഷെയർ ബൈബാക്കിൽ പങ്കെടുക്കുമെന്ന് വിപ്രോ അറിയിച്ചു. പ്രൊമോട്ടർ ഗ്രൂപ്പിന്റെ പങ്കാളിത്തം റീട്ടെയിൽ നിക്ഷേപകർക്കുള്ള ഗുണം കുറയ്ക്കും. വിപ്രോയുടെ പ്രൊമോട്ടർ ഗ്രൂപ്പിന്റെ ഓഹരി വിഹിതം 72.63% ആണ്. ടെൻഡർ ഓഫർ റൂട്ട് മുഖേന നടക്കുന്ന ഈ ഷെയർ ബൈബാക്കിൽ ഓരോ വിഭാഗം നിക്ഷേപകർക്കും നിശ്ചയിച്ച അനുപാതത്തിൽ ഓഹരികൾ മടക്കി വാങ്ങും.

പ്രൊമോട്ടർ ഗ്രൂപ്പ് കൂടുതൽ ഓഹരികൾ മടക്കി നൽകിയാൽ, റീട്ടെയിൽ നിക്ഷേപകരിൽ നിന്നും ഓഹരികൾ സ്വീകരിക്കുന്ന നിരക്ക് (Acceptance Ratio) കുറയാനുള്ള സാധ്യതയുണ്ട്. ഇത് വിപ്രോ ഓഹരികളുടെ ലഭ്യതയെ ബാധിക്കും.

Photo and News Source: Dhanam