ഡല്‍ഹിയിൽ വനിതാ സംവരണ ബില്ലിനെച്ചൊല്ലി ലോക്‌സഭയിൽ തീവ്ര ചര്‍ച്ചയാണ്. ശശി തരൂര്‍ എംപി, സംവരണത്തെ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിച്ച് രാഷ്ട്രീയ നോട്ടു നിരോധനമാണിതെന്ന് വിമര്‍ശിച്ചു. മണ്ഡല പുനര്‍നിര്‍ണയം നീട്ടിവെക്കണമെന്നും കൂടുതൽ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്‌സഭയിലെ എംപിമാരുടെ എണ്ണം വർധിപ്പിച്ചാൽ രാജ്യസഭയുമായുള്ള സന്തുലനമില്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസഭയുടെ അംഗബലം വർധിപ്പിക്കാനുള്ള നടപടികളില്ലാത്തത് സ്ഥാപനപരമായ അസന്തുലിതാവസ്ഥയുണ്ടാക്കുമെന്നും തരൂര്‍ മുന്നറിയിപ്പു നൽകി.

ഡീലിമിറ്റേഷന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായി പരിഗണിക്കേണ്ടതുണ്ടെന്നും ചെറുതും വലുതുമായ സംസ്ഥാനങ്ങൾ തമ്മിലുള്ള സന്തുലനക്കേടും ജനസംഖ്യാ ലക്ഷ്യങ്ങളുടെ നടപ്പാക്കലും മൂലമുള്ള പോരായ്മകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യ നിയന്ത്രിക്കാത്ത സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയ നേട്ടം ലഭിക്കുന്നത് ശരിയല്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

Photo and News Source: Sathyam Online