വിപണി ചാഞ്ചാട്ടത്തിലായിരുന്നു. പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കുമെന്ന പ്രതീക്ഷ വിപണിയെ സ്വാധീനിച്ചെങ്കിലും വിശ്വാസം തീരെയില്ല. രാവിലെ ചെറിയ നഷ്ടത്തിൽ തുടങ്ങിയ വ്യാപാരം പിന്നീട് കയറ്റത്തിലായി. മുഖ്യ സൂചികകൾ 0. 27% നേട്ടത്തിലെത്തി. നിഫ്റ്റി 24,096-ൽ നിന്ന് 24,280-ലേക്ക് ഉയർന്നു. സെൻസെക്സ് 78,292-ൽ നിന്ന് 77,726-ലേക്ക് ഇടിഞ്ഞു. ബാങ്ക് നിഫ്റ്റിയും ചാഞ്ചാട്ടത്തിലായിരുന്നു. നാലാം പാദ റിസൽട്ടുകൾ പ്രതീക്ഷയെക്കാൾ മോശമായതിനെ തുടർന്ന് വിപ്രോ ഓഹരി 3. 5% ഇടിഞ്ഞു.

എച്ച്ഡിഎഫ്സി ലൈഫ് ഓഹരി 4% ഇടിഞ്ഞു. എന്നാൽ ഏഞ്ചൽ വൺ ഓഹരി 4% ഉയർന്നു. വാരീ റിന്യൂവബിൾ ടെക്നോളജീസ് ഓഹരി 12% നേട്ടം കണ്ടു. വരുമാനം ഇരട്ടിയായെങ്കിലും ലാഭമാർജിൻ കുറഞ്ഞു. കോൾട്ടെ പാട്ടീൽ ഡവലപേഴ്സ് ഓഹരി 14% ഉയർന്നു. വിഎസ്ടി ഇൻഡസ്ട്രീസ് നാലാം പാദത്തിൽ 120% അറ്റാദായ വളർച്ച കൈവരിച്ചു. വിറ്റുവരവ് 30. 9% വർധിക്കുകയും പ്രവർത്തനലാഭം മൂന്നുമടങ്ങായി ഉയരുകയും ചെയ്തു. ലാഭമാർജിൻ 45. 6% ആയി മാറി.

Photo and News Source: Dhanam