ആരോഗ്യവും സൗന്ദര്യവും ഒരുപോലെ നിലനിർത്താൻ വിപണിയിലെ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത് അത്ര ഫലപ്രദമല്ല. വിദഗ്ദ്ധരുടെ നിർദ്ദേശമില്ലാതെ തിരഞ്ഞെടുക്കുന്ന ഉൽപ്പന്നങ്ങൾ ആരോഗ്യത്തെയും ബാധിക്കാം. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ‘ഹെൽത്തി ലഡു’ ഈ പ്രശ്നത്തിന് പരിഹാരമാകും. നെയ്യ്, ഈന്തപ്പഴം, ബദാം, അണ്ടിപരിപ്പ് തുടങ്ങിയ ഗുണകരമായ ചേരുവകൾ ഇതിലുണ്ട്. വെറും ഒറ്റമാസം കൊണ്ട് ശരീരഭാരം കുറയ്ക്കാനും മുടി തഴച്ചുവളരാനും ഈ ലഡു സഹായിക്കുന്നു. വർക്കൗട്ട് ചെയ്യുന്നവർ ദിവസവും കഴിക്കുന്നത് നല്ലതാണ്.
ആദ്യം പാത്രത്തിൽ നെയ്യ് ചൂടാക്കി, 250 ഗ്രാം ഈന്തപ്പഴം ചേർത്ത് നന്നായി ഇളക്കുക. ചെറിയ തീയിൽ അഞ്ച് മിനിറ്റ് ഇളക്കിയ ശേഷം, ഈന്തപ്പഴം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. വീണ്ടും നെയ്യ് ചൂടാക്കി, ബദാം, അണ്ടിപരിപ്പ്, പിസ്ത എന്നിവ ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് മിക്സിയിലോ ബ്ലെണ്ടറിലോ പൊടിച്ചെടുക്കുക. ഇങ്ങനെ തയ്യാറാക്കുന്ന ലഡു ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ചൂടുള്ള വെള്ളം കൊണ്ടും കഴിക്കാവുന്നതാണ്.
ഈ ലഡു കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും മുടി ശക്തിയായി വളരാനും സഹായിക്കുന്നു.
Photo and News Source: Kairali News



