കാഠ്മണ്ഡുവിൽ, അഴിമതിക്കെതിരെ കടുത്ത നടപടി പ്രഖ്യാപിച്ച നേപ്പാളിലെ ബലേന്ദ്ര ഷാ സർക്കാർ. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ കമ്മിഷനെ നിയമിച്ചു. നേപ്പാള്‍ സുപ്രീംകോടതി മുൻ ജഡ്ജി രാജേന്ദ്ര കുമാർ ഭണ്ഡാരി ആണ് കമ്മിഷൻ തലവൻ.

മുൻ ജഡ്ജിമാരായ ചന്ദിരാജ് ധക്കൽ, പുരുഷോത്തം പരജുലി, മുൻ പോലീസ് ഡിഐജി ഗണേഷ് കെ.സി., ചാർട്ടേഡ് അക്കൗണ്ടന്റ് പ്രകാശ് ലംസാൽ എന്നിവരും കമ്മിഷനിലുണ്ട്. 2006 മുതൽ അധികാരത്തിലോ ഉന്നതസ്ഥാനങ്ങളിലോ ഇരുന്നവരുടെ സ്വത്തുക്കളെ ഈ കമ്മിഷൻ പരിശോധിക്കും.

ബലേന്ദ്ര ഷാ സർക്കാർ പ്രഖ്യാപിച്ച 100 പരിഷ്കരണ പരിപാടികളിലൊന്നാണ് ഈ കമ്മിഷൻ. 2025-ൽ നടന്ന ‘ജെൻ സീ’ പ്രക്ഷോഭത്തെ തുടർന്നുള്ള തിരഞ്ഞെടുപ്പിലാണ് ബലേന്ദ്ര ഷായുടെ പാർട്ടി അധികാരത്തിലെത്തിയത്. ഈമാസം ആദ്യം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയ്ക്കും ഭാര്യക്കും അറസ്റ്റ് വാറന്റ് ഇറങ്ങിയിരുന്നു.

Photo and News Source: Samakalika Malayalam