സി.ആർ.പി.എഫിൽ കോൺസ്റ്റബിൾ ജോലി ലഭിക്കാനുള്ള അവസരം. 9195 ഒഴിവുകളാണ് ഉള്ളത്. ടെക്‌നിക്കൽ ആൻഡ് ട്രേഡ്‌സ്മാൻ, പയനിയർ വിങ്ങുകളിലാണ് നിയമനങ്ങൾ. പത്താംക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. വനിതകൾക്കും ടെക്‌നിക്കൽ വിഭാഗത്തിൽ അപേക്ഷിക്കാം.
തിരുവനന്തപുരത്ത് നടക്കുന്ന കായിക, ശാരീരിക പരിശോധനയിലൂടെയാണ് തിരഞ്ഞെടുപ്പ്. 9175 കോൺസ്റ്റബിൾ ഒഴിവുകളിൽ 306 കേരളത്തിലേതാണ്. പുരുഷൻമാർക്ക് 304, വനിതകൾക്ക് 2. 15 വ്യത്യസ്ത ട്രേഡുകളിലായി ഒഴിവുകൾ നീക്കിവച്ചിരിക്കുന്നു.
ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങൾ rect.crpf.gov.in-ൽ ലഭ്യമാണ്. അവസാന തീയതി മേയ് 19. ഓരോ സംസ്ഥാനത്തെയും താമസക്കാരായിരിക്കണം അപേക്ഷകർ.
Photo and News Source: Mathrubhumi



