നാസികിലെ ടിസിഎസ് കേന്ദ്രത്തിൽ നടന്ന ലൈംഗികാതിക്രമങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങളും നിയന്ത്രിച്ചത് എച്ച്ആര്‍ മാനേജര്‍ നിദ ഖാനാണ്. പരാതികള്‍ മുക്കിയതും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചതും ഇവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 78 സംശയാസ്പദമായ കോളുകളും ചാറ്റുകളും അന്വേഷണ സംഘം കണ്ടെത്തി. ഒന്‍പതു കേസുകളാണെടുത്തിട്ടുള്ളത്. പ്രതികളിലൊരാളായ ഡാനിഷ് ഷെയ്ഖ് ബലംപ്രയോഗിച്ച് ചുംബിക്കാനും വിവാഹം നിര്‍ബന്ധിക്കാനും ശ്രമിച്ചുവെന്നാണ് 23 കാരിയുടെ പരാതി. ഓഫീസിലെ പെണ്‍കുട്ടികളോട് ജോലിസമയത്തിനു ശേഷവും തുടരാന്‍ നിര്‍ബന്ധിച്ചിരുന്നതായി ജീവനക്കാരി വെളിപ്പെടുത്തി.
20 മുതൽ 25 വരെ പ്രായമുള്ള സ്ത്രീകളെയായിരുന്നു അവരുടെ ലക്ഷ്യം. അന്വേഷണം ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വെളിപ്പെടുത്തിയിട്ടുണ്ട്.
Photo and News Source: Janmabhumi



