കാസറഗോട്ടിൽ ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുല് സത്താർ 55 വയസ്സുള്ളയാളെ ഗതാഗത നിയമ ലംഘനത്തിനായി പോലീസ് പിടികൂടി. പിഴ അടച്ചാല് വിട്ടുകൊടുക്കുമെന്നാണ് സാധാരണ നടപ്പ്. എന്നാൽ, അബ്ദുലിന്റെ ഉപജീവന മാർഗ്ഗം തടസ്സപ്പെടുത്തിയ പൊലീസ് ഓട്ടോ വിട്ടുകൊടുക്കാൻ വിസമ്മതിച്ചു. ജീവനൊടുക്കും മുമ്പ് അദ്ദേഹം ഫേസ്ബുക്കിൽ വീഡിയോ പങ്കിട്ടു. തന്റെ അവസ്ഥ വിവരിച്ച്, പൊലീസ് ഓട്ടോ വിട്ടുതരുന്നില്ലെന്നും ജീവിക്കാൻ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാസറഗോഡ് ഡിവൈ.എസ്.പിയുമായി സംസാരിച്ചെങ്കിലും
കീഴുദ്യോഗസ്ഥർ തടഞ്ഞു. തിങ്കളാഴ്ച വൈകീട്ടോടെ അബ്ദുലിനെ മരിച്ചനിലയിൽ കണ്ടെത്തി. ഈ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പ്രതിഷേധത്തെ തുടർന്ന് എസ്.ഐ അനൂപിനെ സ്ഥലം മാറ്റം ചെയ്തു. Photo and News Source: Marunadan Malayali


