കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിലുള്ള കണ്ണൂർ ദന്തൽ കോളേജിൽ ഒന്നാം വർഷ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഡോ. എം. കെ. റാമിനെ കോളേജ് അധികൃതർ പുറത്താക്കി. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഈ നടപടി. ഒളിവിൽ കഴിയുന്ന ഡോ. റാമിനെയും ഡോ. സംഗീത നമ്പ്യാരെയും കണ്ടെത്താനായി പോലീസ് അന്വേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ട്. പ്രതികൾ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും വിവരമുണ്ട്. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോ.

റാമിനെ പുറത്താക്കാൻ തീരുമാനിച്ചതെങ്കിലും, ഉത്തരവ് ഇറങ്ങിയിരുന്നില്ല. ശക്തമായ പ്രതിഷേധത്തെ തുടർന്ന് മാനേജ്മെന്റ് മുഖം രക്ഷിക്കാനുള്ള നടപടിയായി ഈ തീരുമാനം എടുത്തു.

Photo and News Source: Kerala Online News