കരയാമ്പൂവിന് പല ആരോഗ്യ ഗുണങ്ങളുമുണ്ട്. ദഹനപ്രശ്നങ്ങൾ നിയന്ത്രിക്കാൻ ഇത് ഏറ്റവും ഫലപ്രദമാണ്. ഭക്ഷണശേഷം ഗ്രാമ്പൂ ചവയ്ക്കുന്നത് ആമാശയത്തിലെ ആസിഡ് സന്തുലിതമാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
നെഞ്ചെരിച്ചിൽ കുറയ്ക്കുന്നതിൽ കരയാമ്പൂ പ്രധാന പങ്ക് വഹിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കാനും ഇത് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കരളിനെ സംരക്ഷിക്കാനും കരയാമ്പൂ ഉപയോഗിക്കുന്നു.
മോണരോഗങ്ങളും പല്ലുവേദനയും അകറ്റാനും തലവേദനയ്ക്ക് പരിഹാരം കാണാനും കരയാമ്പൂ സഹായിക്കുന്നു. ആസിഡ് റിഫ്ലക്സ് തടയുന്നതിലൂടെ അന്നനാളത്തിലെ പ്രകോപനം കുറയ്ക്കുന്നു. നിത്യജീവിതത്തിൽ കരയാമ്പൂ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും സുഖത്തിനും ഉത്തമമാണ്.
Photo and News Source: Sathyam Online



