കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ രാജ്യം മുഴുവൻ പ്രതിഷേധം ശക്തമാകുന്നു. മണ്ഡല പുനർനിർണയത്തിലൂടെ ഫെഡറലിസത്തെ തകർക്കാനുള്ള ശ്രമത്തിനെതിരെ പ്രതിപക്ഷം രംഗത്തിറങ്ങി. തമിഴ്‌നാട്ടിൽ കരിദിനാചരണം നടത്തിയ ഡി.എം.കെ നേതാക്കൾ കറുത്ത വസ്ത്രം ധരിച്ച് ലോക്സഭയിൽ എത്തി.

പ്രമുഖരും കലാകാരന്മാരും ഈ പ്രതിഷേധത്തിൽ ചേരുകയുണ്ടായി. നടി രോഹിണി, ‘Against unfair delimitation’ എന്ന ക്യാപ്ഷനോടെ കറുത്ത വസ്ത്രത്തിൽ ഫോട്ടോ പങ്കുവച്ചു. മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കറുപ്പ് വസ്ത്രം ധരിച്ചായിരുന്നു സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചത്.

പ്രതിപക്ഷം ലോക്സഭയിൽ ബില്ലിനെ എതിർത്തു കൊണ്ട് രംഗത്തെത്തി. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധം ശക്തമാകുന്നു.

Photo and News Source: Kairali News