തൃശൂരിലെ വടക്കാഞ്ചേരിയിൽ വൈകിട്ട് നാല് മണിക്ക് സംഭവിച്ച കാറപകടത്തിൽ ഒരു കാല്‍നടയാത്രക്കാരി മരിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കും ഗുരുതര പരിക്കേറ്റു. അകമല പത്മനാഭ ഹോട്ടലിന് സമീപമായിരുന്നു സംഭവം. ലീല (55) എന്ന കാല്‍നടയാത്രക്കാരി, അപകടത്തിൽ പെട്ട് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയാണുണ്ടായത്. സമീപത്തെ കടയിൽ വെള്ളം കുടിക്കാൻ ഇറങ്ങിയ ബൈക്ക് യാത്രക്കാരായ ജയകൃഷ്ണൻ (19) ഉം അമ്മ ജലജയും പരിക്കേറ്റു. തിരുവില്വാമല സ്വദേശിയുടെ കാറാണ് അപകടത്തിന് കാരണമായത്.
Photo and News Source: Sathyam Online



