ന്യൂഡൽഹി: ലോക്സഭാ മണ്ഡല പുനർനിർണ്ണയത്തിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി അമിത് ഷാ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വർദ്ധിക്കുമെന്ന് വ്യക്തമാക്കി. നിലവിലെ 129-ൽ നിന്ന് 195 ആയി സീറ്റുകൾ ഉയരുമെന്നും അദ്ദേഹം ഉറപ്പിച്ചു.

ആരോപണങ്ങൾ വ്യാജമാണെന്നും, പുനർനിർണ്ണയ ബില്ലുകൾ ദക്ഷിണേന്ത്യക്കാർക്ക് നഷ്ടമുണ്ടാക്കുമെന്ന കഥകൾ പ്രചരിക്കുന്നുണ്ടെന്നും ഷാ പറഞ്ഞു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ സംസാരിച്ച അദ്ദേഹം, ‘ബില്ലുകൾ ദക്ഷിണേന്ത്യക്കാരുടെ പ്രാതിനിധ്യം കുറയ്ക്കുമെന്ന ആഖ്യാനം തെറ്റാണെ’ന്നും ‘ബിൽ സഭയുടെ സ്വത്താണ്’ എന്നും വ്യക്തമാക്കി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ജനസംഖ്യാ വ്യതിയാനങ്ങൾ കണക്കിലെടുത്ത് നീതി നിലനിർത്തുകയാണ് ലക്ഷ്യമെന്നും, മൊത്തം സീറ്റുകളുടെ വർദ്ധനവ് നിലവിലുള്ള പ്രാതിനിധ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു. കേരളത്തിൽ 10 സീറ്റുകൾ കൂടി ലഭിക്കുമെന്നും ഷാ പ്രസ്താവിച്ചു.

Photo and News Source: Janmabhumi