മുട്ട വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒന്നിലധികം. വ്യാജ മുട്ടകള്‍ ഭക്ഷണ വിഷബാധയ്ക്ക് ഇടയാക്കുന്നു. മുട്ട കുലുക്കി നോക്കുക. ഉള്ളിലെ വെള്ളം കുലുങ്ങുന്ന ശബ്ദം കേള്‍ക്കുന്നുണ്ടെങ്കില്‍ അത് യഥാര്‍ഥ മുട്ടയാണ്. വെള്ളത്തിലേക്ക് ഇട്ടാല്‍ പൊങ്ങി നടക്കുകയാണെങ്കിൽ ചീഞ്ഞ മുട്ടയെന്ന് ഉറപ്പാക്കാം. വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയാല്‍ നല്ല മുട്ടയാണെന്ന് അറിയാം.

മുട്ട പൊട്ടിച്ചൊഴിക്കുമ്പോള്‍ വെള്ളവും മഞ്ഞയും കലര്‍ന്നിരിക്കുന്നുണ്ടെങ്കില്‍ ചീഞ്ഞ മുട്ടയെന്ന് മനസ്സിലാക്കാം. വ്യാജ മുട്ടകളുടെ പുറംതോട് വളരെ കട്ടിയുള്ളതായിരിക്കും. നല്ല മുട്ടയ്ക്ക് സ്വാഭാവികമായ മണം ഉണ്ടായിരിക്കും. ചില വ്യാജ മുട്ടകള്‍ക്ക് അമിതമായ ഗന്ധം ഉണ്ടാകുകയോ, ചിലതില്‍ ഗന്ധം ഇല്ലാതിരിക്കുകയോ ചെയ്യും. മുട്ടയുടെ മഞ്ഞയിൽ ചുവപ്പ് നിറം കാണുകയാണെങ്കിൽ അത് ചീഞ്ഞതാണ്.

Photo and News Source: Samakalika Malayalam