1988-ൽ കോട്ടയത്ത് പി. കെ. തോമസ് സ്ഥാപിച്ച ടിജെപി റബർ ഇൻഡസ്ട്രീസ്, മൂന്ന് തലമുറകളിലൂടെ മുന്നേറി. മകൻ ജോർജ്. പി. തോമസ് മാനേജിങ് ഡയറക്ടറും ചെറുമകൻ ഷോൺ തോമസ് ജോർജ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി പ്രവർത്തിക്കുന്നു. കുതിരകൾക്കും പശുക്കൾക്കുമുള്ള Stable mats, Cow mats, റെസ്റ്റോറന്റുകൾക്കുള്ള മാറ്റുകൾ തുടങ്ങിയവയാണ് പ്രധാന ഉൽപ്പന്നങ്ങൾ. ഗുണമേന്മ ഉറപ്പാക്കാൻ മികച്ച അസംസ്‌കൃത വസ്തുക്കളും ആധുനിക യന്ത്രങ്ങളും ഉപയോഗിക്കുന്നു.

വിദഗ്ധ തൊഴിലാളികളുടെ പരിശീലനം നൽകി ഉൽപ്പന്നങ്ങളുടെ നിലവാരം ഉയർത്തുന്നു. യൂറോപ്പ്, യുഎസ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. CAPEXIL, മിനിസ്ട്രി ഓഫ് കൊമേഴ്‌സ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ തുടങ്ങിയവയിൽ അംഗമാണ്. കേരള റബർ ലിമിറ്റഡിന്റെ റബർ ഇൻഡസ്ട്രിയൽ പാർക്കിൽ പുതിയ യൂണിറ്റുകൾ ആരംഭിക്കാൻ നടപടികൾ പുരോഗമിക്കുന്നു. കയറ്റുമതി മേഖല വിപുലീകരിക്കാൻ ശ്രമിക്കുന്നു.

Photo and News Source: Dhanam