കോഴിക്കോട് | പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഗൾഫ് രാജ്യങ്ങളിൽ വിമാന യാത്രാ പ്രതിസന്ധി രൂപം കൊണ്ടു. ആയിരക്കണക്കിന് പ്രവാസികൾ ബാധിതരാകുന്നു. യുദ്ധ സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടവരും ശമ്പളം വെട്ടിക്കുറച്ചവരും നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നില്ല. വിമാന കമ്പനികൾ അമിത ചാർജ്ജ് ഈടാക്കുന്നതും യാത്ര മുടങ്ങുന്നതിന് കാരണമാകുന്നു.

യാത്രാ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിനോട് നാഷണൽ ലീഗ് ആവശ്യപ്പെട്ടു. പ്രവാസികളിൽ നിന്ന് ഈടാക്കുന്ന കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടും ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. എംബസികൾ ഉണർന്ന പ്രവർത്തനം നടത്തേണ്ടതും, കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്. കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിന് കാരണമായ ജാതി വെറി പ്രവർത്തകരെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുൾ വഹാബ് അധ്യക്ഷനായ യോഗത്തിൽ വിവിധ നേതാക്കൾ സംബന്ധിച്ചു.

Photo and News Source: Siraj Live