ലാഹോറിൽ വച്ച് ലഷ്കർ ഇ തൊയ്ബയുടെ സഹസ്ഥാപകനും ഭീകരനുമായ 66 കാരൻ ആമിർ ഹംസ അജ്ഞാതരുടെ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായി. ഹാഫിസ് സയീദിനുശേഷം ലഷ്കറിന്റെ രണ്ടാം സ്ഥാനിയായ ഹംസ, ഇന്ത്യയിലെ നിരവധി ഭീകരാക്രണങ്ങളുടെ മുഖ്യ പിന്നിലെ സൂത്രധാരനായിരുന്നു. വാർത്താ ചാനലിൽ നിന്നിറങ്ങുന്നതിനിടെ തുരുതുരാ വെടിവെച്ചാണ് ആക്രമണം നടന്നത്. ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് ഹംസയ്‌ക്ക് നേരെയുള്ള വിളയാട്ടം. കഴിഞ്ഞ മെയ്യിൽ വസതിക്കു പുറത്ത് നടന്ന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും, പാക് അധികൃതർ ഏർപ്പെടുത്തിയ കനത്ത സുരക്ഷയെ മറികടന്ന് വീണ്ടും ആക്രമണം നടന്നു. ഹാഫിസ് സയീദിന്റെ വലംകൈയായ ഹംസ, ലഷ്കറിന്റെ പ്രചരണ പരിപാടികളിലും പങ്കാളിയായിരുന്നു. 2002-ൽ 'ഖാഫീല ദാവത്ത് ഔർ

ഷഹാദത്ത്' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഹംസയെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2018-ൽ 'ജെയ്ഷെ മൻഖഫ' എന്ന ട്രസ്റ്റ് രൂപീകരിച്ച് ധനസമാഹരണം നടത്തിയിരുന്നു. ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ് ഹംസ.

Photo and News Source: Janam TV