ചൂട് കൂടുന്നത് മൈഗ്രെയിൻ trigger ചെയ്യാൻ കാരണമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ കണ്ടെത്തുന്നു. വേനൽക്കാലത്ത് മൈഗ്രെയിൻ കേസുകൾ സാധാരണയേക്കാൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. തലച്ചോറിന്റെ ചൂടിനോടുള്ള പ്രതികരണമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിദഗ്ദ്ധർ വിശദീകരിക്കുന്നു.
ശരീരത്തിലെ തെർമോറഗുലേഷൻ പ്രക്രിയയാണ് വേനൽക്കാല മൈഗ്രെയിനുകളുടെ പിന്നിലെ പ്രധാന ഘടകം. അന്തരീക്ഷ താപനില ഉയരുമ്പോൾ, തലച്ചോറ് രക്തക്കുഴലുകൾ വികസിപ്പിക്കാൻ സിഗ്നൽ നൽകുന്നു. ഇത് വാസോഡിലേഷൻ എന്നറിയപ്പെടുന്നു. മൈഗ്രെയിൻ സാധ്യതയുള്ളവരിൽ, ഈ പ്രക്രിയ തലച്ചോറിലെ സെൻസിറ്റീവ് നാഡി അറ്റങ്ങളെ ഉത്തേജിപ്പിക്കുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
വേനൽക്കാലത്ത് നിർജ്ജലീകരണവും മൈഗ്രെയിനെ സ്വാധീനിക്കും. ശരീരത്തിലെ ജലാംശം കുറയുമ്പോൾ, തലച്ചോറിലെ ടിഷ്യു ചുരുങ്ങുകയും വേദന റിസപ്റ്ററുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 11 മണിക്കും 4 മണിക്കും ഇടയിലുള്ള കഠിനമായ സൂര്യപ്രകാശം വിഷ്വൽ കോർട്ടെക്സിനെ അമിതമായി ഉത്തേജിപ്പിക്കുകയും മൈഗ്രെയിന്റെ തീവ്രത വർധിപ്പിക്കുകയും ചെയ്യുന്നു. രാത്രിയിലെ ചൂട് മൂലമുള്ള ഉറക്കക്കുറവും ഈ അവസ്ഥയെ കൂടുതൽ വഷളാക്കുന്നു.
Photo and News Source: Samakalika Malayalam


