കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. ഏഴ് ജില്ലകളിലായി 142 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 3.21 കോടി വോട്ടർമാരും 1,448 സ്ഥാനാർഥികളുമുള്ള ഈ ഘട്ടത്തിൽ ബിജെപിയും തൃണമൂല് കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം.
പ്രസിഡൻസി റീജിയനിലെ 111 സീറ്റുകളാണ് മമതാ ബാനർജിയുടെ ഭാവി തീരുമാനിക്കുക. ആദ്യഘട്ടത്തിലുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് ഈ ഘട്ടത്തിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 23-ന് നടന്ന ആദ്യഘട്ടത്തിൽ 93% പോളിങ് രേഖപ്പെടുത്തിയിരുന്നു.
രണ്ടാം ഘട്ടത്തിലും സമാനമായ ഉയർന്ന പോളിങ് പ്രതീക്ഷിക്കുന്ന മുന്നണികൾ, ഭരണ വിരുദ്ധ വികാരമോ ഭരണാനുകൂല തരംഗമോ തിരിച്ചറിയാൻ ശ്രമിക്കുന്നു. വോട്ടെടുപ്പ് ഫലം ഏപ്രിൽ 29-ന് പ്രഖ്യാപിക്കും.
Photo and News Source: Sathyam Online







