തിരുവനന്തപുരം വിഴിഞ്ഞത്ത് വിഷു ദിവസം നടന്ന കൊലപാതകം സംസ്ഥാനത്തെ നടുക്കിയിട്ടുണ്ട്. ബാറിൽ മദ്യപിക്കവേ തർക്കമുണ്ടായതാണ് സംഭവത്തിന് കാരണം. പ്രതികൾ തർക്കം പരിഹരിക്കാൻ ഇടപെട്ട സുമനെ (38) ക്രൂരമായി മർദ്ദിച്ചു. തലയിലും മുഖത്തും നെഞ്ചിലും ചവിട്ടിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 'കേസു വന്നാലും സാരമില്ല, അവനെ ചവിട്ടെടാ' എന്ന് പ്രതികളിലൊരാൾ പറയുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ നടന്ന സംഭവത്തിൽ സുമനെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി. ബാറിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. കേസിൽ സഹോദരങ്ങളടക്കം നാലുപേരെ പോലീസ് പിടികൂടി. വിഷു ആഘോഷത്തിനു ശേഷം ബാറിൽ തർക്കമുണ്ടായതോടെ സുമൻ ഇടപെട്ടെന്നാണ് വിവരം. തുടർന്ന് സുമനെ മർദ്ദിച്ച് രക്ഷപ്പെടാൻ

ഇറങ്ങിയതും ക്രൂരമായി മർദ്ദിച്ചതുമാണ് സംഭവം. തലയ്ക്ക് ഗുരുതര പരിക്കേറ്റ് സുമൻ അബോധാവസ്ഥയിലായി. വിഴിഞ്ഞം പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Photo and News Source: Samakalika Malayalam