ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് പീഡന കേസിൽ സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ലൈംഗിക പീഡനക്കേസിൽ ജാമ്യത്തിനായി അദ്ദേഹം സമീപിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്. അതിജീവിതയെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തരുതെന്നും, അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ഹാജരാകണമെന്നുമായിരുന്നു പ്രധാന ഉപാധികൾ. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കേസ് വിധിച്ചത്. മുൻപ് ഹർജിയിൽ വിശദമായ വാദം കേട്ട കോടതി, വിധി പറയാനായി മാറ്റിവെച്ചിരുന്നു. തൊഴിലിടത്തിലാണ് യുവതി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതെന്ന് ആരോപിക്കുന്നു. സംസ്ഥാന പോലീസ് ഇതിൻറെ അന്വേഷണം നടത്തുന്നു.
Photo and News Source: 24 News


