ന്യൂഡൽഹി: അന്താരാഷ്ട്ര സമാധാനത്തിന്റെ മുഖംമൂടി ധരിച്ച പാകിസ്ഥാൻ, ഇന്ത്യക്കെതിരെ ഭീകരാക്രമണത്തിന് തയ്യാറെടുക്കുകയാണ്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം, 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ തയ്യാറെടുക്കുന്നു. ഇതിൽ 15 ലോഞ്ച് പാഡുകൾ ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. ചെറുകൂട്ടങ്ങളായി 10-15 അംഗങ്ങളെ ഒരേസമയം നുഴഞ്ഞുകയറാൻ പാകിസ്ഥാൻ പദ്ധതിയിടുന്നു.
ഇറാൻ-അമേരിക്ക സംഘർഷം ലഘൂകരിക്കാൻ മധ്യസ്ഥനായി പാകിസ്ഥാൻ അന്താരാഷ്ട്ര ശ്രദ്ധ നേടാൻ ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കം. പാക് ചാരസംഘടനയായ ഐ.എസ്.ഐയും സൈന്യവും ചേർന്ന് ഭീകരരെ ഇന്ത്യയിലേക്ക് കയറ്റിവിടാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുണ്ട്. ഭീകരർ വിവിധ സമയങ്ങളിലായി അതിർത്തി കടക്കാൻ പദ്ധതിയിടുന്നതിനാൽ, അതിർത്തിയിലെ പരിശോധനകളും നിരീക്ഷണവും കർശനമാക്കാൻ കേന്ദ്ര ഏജൻസികൾ നിർദ്ദേശം നൽകി. സൈന്യവും ബി.എസ്.എഫും അതിർത്തി മേഖലകളിൽ അതീവ ജാഗ്രതയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.
Photo and News Source: Janam TV


