പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ എൽപിജി ക്ഷാമത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട്, കേന്ദ്രസർക്കാർ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. നഗരങ്ങളിലെ ഉപയോക്താക്കളെ പൈപ്പ് ലൈൻ ഗ്യാസ് കണക്ഷനിലേക്ക് ആകർഷിക്കുന്നതാണ് പ്രധാന ലക്ഷ്യം. 5 കിലോ എൽപിജി സിലിണ്ടറുകളുടെ വിതരണം വർധിപ്പിക്കാനും കേന്ദ്രം നിർദ്ദേശം നൽകി. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളും അതിഥി തൊഴിലാളികളും ഈ സിലിണ്ടറുകളുടെ ഗുണഭോക്താക്കളാകും.
പൈപ്പ് ലൈൻ ഗ്യാസ് കണക്ഷനുകൾ വേഗത്തിൽ വിപുലീകരിക്കാനും ഗ്യാസ് വിതരണ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടു. യുദ്ധകാലാടിസ്ഥാനത്തിലാണ് ഈ നടപടികൾ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ പൈപ്പ് ലൈൻ ഗ്യാസ് അപേക്ഷകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇറക്കുമതിയിലെ അനിശ്ചിതത്വം മറികടക്കാൻ രാജ്യത്തെ എണ്ണ വാതക സംഭരണശാലകളിൽ പരമാവധി സ്റ്റോക്ക് ഉറപ്പാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ ഇന്ധന വിലയുയർച്ചയെ തുടർന്ന് ആഭ്യന്തര വിപണിയിൽ ഉണ്ടാകുന്ന വിലക്കയറ്റവും ദൗർലഭ്യവും ഒഴിവാക്കാനാണ് ഈ നീക്കം. പശ്ചിമേഷ്യയിലെ ചരക്കുനീക്കം തടസപ്പെടുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയെ ബാധിക്കാതിരിക്കാനാണ് ഈ നടപടികൾ
Photo and News Source: Media Mangalam


