കോഴിക്കോട് കോണ്‍വെന്റ് റോഡിൽ ആറ് മാസം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തീർത്ഥാടക സംഘത്തോടൊപ്പം ദേവമാതാ കത്തീഡ്രലിൽ എത്തിയ യുവതിയാണ് പ്രസവിച്ചത്. പ്രസവവേദന അനുഭവപ്പെട്ടപ്പോൾ പള്ളിക്ക് പുറകിലാണ് പ്രസവിച്ചതെന്ന് യുവതി മൊഴി നൽകി.
യുവതി പാലക്കാട് സ്വദേശിയാണ്. സിസിടിവി ദൃശ്യങ്ങളിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പോലീസ് തിരിച്ചറിഞ്ഞു. പ്രസവത്തോടെ കുഞ്ഞ് മരിച്ചതാണെന്ന് പ്രാഥമിക നിഗമനമുണ്ടായി. പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. പരിശോധനകൾ തുടരുന്നു.
Photo and News Source: 24 News


