ന്യൂഡൽഹി: സ്മാർട്ട്‌ഫോൺ വിപണിയിൽ വിലക്കയറ്റം തീവ്രമായിക്കൊണ്ടിരിക്കുന്നു. ചിപ്പ് ദൗർലഭ്യം, രൂപയുടെ മൂല്യത്തകർച്ച, ആഗോള ചരക്ക് നീക്കച്ചെലവ് വർധന എന്നിവയാണ് പ്രധാന കാരണങ്ങൾ. ഉപഭോക്താക്കൾക്ക് തിരിച്ചടിയായ ഈ വിലക്കയറ്റം മാന്ദ്യത്തിലേക്ക് നയിക്കുന്നു.
വിവിധ ബ്രാൻഡുകൾ 3% മുതൽ 22% വരെ വില ഉയർത്തിയിട്ടുണ്ട്. സാംസങ് 3% മുതൽ 22% വരെയും, ഒപ്പോ 6% മുതൽ 18% വരെയും വില കൂട്ടി. ഷവോമി 3% മുതൽ 15% വരെയും, റിയൽമി 3% മുതൽ 12% വരെയും വില ഉയർത്തി. നത്തിങ് 13% മുതൽ 14% വരെയും, മോട്ടറോള 4% മുതൽ 9% വരെയും വില വർധിപ്പിച്ചു. വിവോ ഏപ്രിൽ 15 മുതൽ വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചു.
വൺപ്ലസ് ഇതുവരെ വില വർധന പ്രഖ്യാപിച്ചില്ല. ആപ്പിൾ നേരിട്ട് വില ഉയർത്തിയില്ലെങ്കിലും, ഇളവുകളും ഓഫറുകളും പിൻവലിച്ചതോടെ ഐഫോണുകളുടെ വിലയിലും സ്വാധീനം ചെലുത്തുന്നു. പഴയ ഫോണുകളിലേക്കുള്ള തിരിച്ചുവരവ് ശക്തമാകുന്നു.
Photo and News Source: Newsthen


