വാഷിങ്ടണിൽ നിന്നും വന്ന അറിയിപ്പിൽ, റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള ഇന്ത്യയുടെ താൽക്കാലിക ഇളവ് അമേരിക്ക പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നത് തടയാൻ മുൻപ് 30 ദിവസത്തെ ഇളവ് നൽകിയിരുന്നു.
കടലിൽ എത്തിയിട്ടുള്ള എണ്ണയുടെ ഇടപാടുകൾക്കുമാത്രമേ ഈ ഇളവ് ബാധകമാകൂ. റഷ്യയ്ക്ക് വലിയ സാമ്പത്തിക നേട്ടം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഊർജ്ജ വിപണിയിലെ സമ്മർദ്ദം കുറയ്ക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് സ്കോട്ട് വ്യക്തമാക്കി.
ഇനി ഇന്ത്യ തങ്ങളുടെ എണ്ണ ഇറക്കുമതി യുഎസിൽ നിന്നും വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രഷറി സെക്രട്ടറി അറിയിച്ചു. ഫെബ്രുവരിയിലെ യുഎസ്-ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടതും ഉപരോധവും ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ ലഭ്യത കുറയാൻ കാരണമായി.
Photo and News Source: Mathrubhumi


