ഭാരതത്തിലെ ഗോത്രമേഖലകളിൽ സംഘടിതമായ മതംമാറ്റത്തിനായി വിദേശ ഫണ്ടുകൾ ഉപയോഗിക്കുന്ന മാവോയിസ്റ്റ്-ക്രൈസ്തവ മിഷണറി കൂട്ടുകെട്ടിന്റെ കഥയാണ് ഇ.ഡിയുടെ അന്വേഷണം വെളിപ്പെടുത്തുന്നത്. അമേരിക്കയിലെ ‘ദ തിമോത്തി ഇനിഷ്യേറ്റീവ്’ എന്ന സംഘടന 95 കോടി രൂപ ഭാരതത്തിലേക്ക് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഗോത്രവർഗ്ഗക്കാരെ ലക്ഷ്യമാക്കി നടത്തുന്ന ഈ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നും, മാവോയിസ്റ്റുകളുടെ അക്രമാസക്ത പ്രവർത്തനങ്ങൾക്ക് പിന്തുണയായി മാറുന്നതുമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പതിറ്റാണ്ടുകളായി മാവോയിസ്റ്റുകൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് വിദേശ ഫണ്ടുകൾ ലഭിക്കുന്നുണ്ടെന്നാണ് ആദ്യം മനസ്സിലായത്. തുടർന്നുള്ള അന്വേഷണത്തിൽ ഈ ഫണ്ടുകൾ മതംമാറ്റത്തിനായി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഗോത്രവർഗ മേഖലകളിലെ ജനങ്ങളെ ബന്ദികളാക്കി അട്ടിമറി പ്രവർത്തനങ്ങൾ നടത്തുന്ന മാവോയിസ്റ്റ് സംഘങ്ങൾക്ക് ചില ക്രൈസ്തവ മിഷണറി സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒഡിഷയിലെ സ്വാമി ലക്ഷ്മണാനന്ദയെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് ക്രൈസ്തവ മിഷണറിമാരുടെ താല്പര്യപ്രകാരമാണെന്നാണ് തിരിച്ചറിഞ്ഞത്. വിദേശപ്പണം സ്വീകരിച്ച് മതംമാറ്റം നടത്തുന്ന ക്രൈസ്തവ സംഘടനകളെ എതിർത്തതിനാലായിരുന്നു സ്വാമിയുടെ കൊലപാതകം. ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമൂഹിക സമാധാനത്തിനും ഭീഷണിയായി മാറിയിരിക്കുന്നു.
Photo and News Source: Janmabhumi









