ദോഹ: ഖത്തർ പോലീസ് അക്കാദമിയുടെ കീഴിൽ പോലീസ് സയൻസ് ഡിപ്ലോമ പൂർത്തിയാക്കിയ രണ്ടാം ബാച്ച് ഉദ്യോഗസ്ഥർക്ക്, അന്താരാഷ്ട്ര അഗ്നി സുരക്ഷാ മാനേജ്മെന്റ് ഡിപ്ലോമ പൂർത്തിയാക്കിയ ആദ്യ ബാച്ച് ഉദ്യോഗസ്ഥർക്ക് ആഭ്യന്തര സഹമന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ 107 പേർ, ലഖ്‌വിയയിലെ 30 അംഗങ്ങൾ, 17 വനിതാ ഉദ്യോഗസ്ഥർ എന്നിവർ പോലീസ് സയൻസ് ഡിപ്ലോമ നേടി. റാസ് ലഫാൻ എമർജൻസി ആൻഡ് സേഫ്റ്റി കോളേജിൽ നിന്ന് 9 ഉദ്യോഗസ്ഥർ, ഫലസ്തീനിൽ നിന്നുള്ള 3 സ്കോളർഷിപ്പ് വിദ്യാർഥികൾ അന്താരാഷ്ട്ര അഗ്നി സുരക്ഷാ മാനേജ്മെന്റ് ഡിപ്ലോമ നേടി. സ്പെഷ്യലൈസ്ഡ് കോഴ്സുകളും ഫീൽഡ് വിസിറ്റുകളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിശീലനമാണ് ഈ ബിരുദധാരികൾക്ക്
ലഭിച്ചത്. ഉദ്യോഗസ്ഥരുടെ കഴിവുകൾ വർദ്ധിപ്പിക്കാനും ദൗത്യങ്ങൾ മികവോടെ പൂർത്തിയാക്കാനുമായിരുന്നു ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം. 150-ലധികം പേർ ബിരുദം നേടിയതോടെ, ഖത്തറിലെ പോലീസ്, അഗ്നി സുരക്ഷാ മേഖലകൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പ്രോത്സാഹനം ലഭിച്ചു.
Photo and News Source: Suprabhaatham


