തൃശ്ശൂരിലെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ വൃദ്ധനായ ആല്‍മരം മുറിച്ചു നീക്കി. ചിതലരിച്ച് അപകടാവസ്ഥയിലായിരുന്ന മരം പുനര്‍ജീവിപ്പിക്കാനാകില്ലെന്ന വനംവകുപ്പിന്റെ അറിയിപ്പിലാണ് ഇങ്ങനെ തീരുമാനിച്ചത്.
പകരം പുതിയൊരു ആല്‍ നട്ടാണ് പൂരപതാക സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വർഷം കൊമ്പ് പൊട്ടി വീണ് വാച്ച് മാന്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെ ചില്ലകളെല്ലാം വെട്ടിയുമാറ്റിയിരുന്നു.
ശ്രീ വടക്കുന്നാഥ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണൻ നമ്പൂതിരി അനുജ്ഞപ്രാർത്ഥന നടത്തി അനുവാദം വാങ്ങിയാണ് മരം മുറിച്ചത്. അടുത്തിടെ പുതിയ ആല്‍മരതൈ നടും. പ്രവർത്തനങ്ങൾക്ക് കൊച്ചി ദേവസ്വം ബോർഡിന്റെ അനുമതിയോടെ തിരുവമ്പാടി ദേവസ്വമാണ് നേതൃത്വം നൽകുന്നത്.
Photo and News Source: Samakalika Malayalam


