ന്യൂഡൽഹിയിൽ വെച്ച് രാജ്യസഭാ ചെയർമാൻ സി. പി. രാധാകൃഷ്ണൻ ഏഴ് എം. പിമാരുടെ ബി. ജെ. പി. ലേക്കുള്ള ലയനത്തിന് അംഗീകാരം നൽകി. രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തൽ, ഹർഭജൻ സിംഗ്, രാജീന്ദർ ഗുപ്ത, വിക്രംജിത് സിംഗ് സാഹ്നി, സ്വാതി മാലിവാള് എന്നിവരാണ് ലയിച്ചത്. രാജ്യസഭയിലെ എ. എ. പി. അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം നിലനിൽക്കുന്നതിനാൽ കൂറുമാറ്റ നിയമം ബാധിക്കില്ലെന്ന വാദം ഉയർന്നു.

എന്നാൽ, പാർട്ടി വിട്ട എം. പിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എ. എ. പി. നേതാവ് സഞ്ജയ് സിംഗ് കത്ത് അയച്ചു. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ വ്യവസ്ഥകൾ ലംഘിച്ചതായി ആരോപണം ഉയർന്നു. ലയനത്തോടെ ബി. ജെ. പി. യുടെ രാജ്യസഭാ അംഗബലം 113 ആയി ഉയർന്നു. എ. എ. പിയുടെ അംഗബലം പത്തിൽ നിന്ന് മൂന്ന് ആയി കുറഞ്ഞു. നിലവിൽ 245 അംഗങ്ങളുള്ള രാജ്യസഭയിൽ എൻ. ഡി. എ.

യുടെ ശക്തി 148 ആയി. മറ്റു പാർട്ടികളുടെ പിന്തുണയും എൻ. ഡി. എ. ക്ക് ഉണ്ട്.

Photo and News Source: Siraj Live