വിഷുക്കണിയിലെ തിളങ്ങുന്ന സ്വർണ്ണനിറത്തിലുള്ള പൂവാണ് കണിക്കൊന്ന. കേരളത്തിന്റെ വിഷു ആഘോഷങ്ങൾക്ക് നിറം പകരുന്ന ഈ പൂവിന് ആയുർവേദപരമായും ഔഷധ മൂല്യമുണ്ട്. മാർച്ച്–ഏപ്രിൽ മാസങ്ങളിലാണ് ഇത് പൂക്കുന്നത്. കണിക്കൊന്നയുടെ ഇല, പൂവ്, തൊലി എന്നിവ വിവിധ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.
ത്വക്ക് രോഗങ്ങൾക്ക് കണിക്കൊന്നയുടെ തൊലി കഷായം വച്ച് കഴിക്കുന്നത് നല്ലതാണ്. ദഹന പ്രശ്നങ്ങൾക്കും മലബന്ധത്തിനും ഫലമജ്ജ പാലിൽ കാച്ചി കഴിക്കുന്നത് ഫലപ്രദമാണ്. കുട്ടികളിലെ മലബന്ധം കുറയ്ക്കാൻ തളിരിലകൾ തോരനാക്കി കഴിക്കുന്നതും നല്ലതാണ്.
മൂത്ര സംബന്ധമായ അസുഖങ്ങൾക്ക് കണിക്കൊന്ന തൊലി, ചന്ദനം, ത്രിഫലതോട്, മുന്തിരിപ്പഴം എന്നിവ ചേർത്ത് കഷായം ഉപയോഗിക്കുന്നത് നല്ലതാണ്. രക്തശുദ്ധിക്കും മുറിവുണക്കലിനും തൊലി കഷായമായി ഉപയോഗിക്കുന്നത് ഫലപ്രദമാണ്. പനി, ചുമ എന്നിവയ്ക്ക് ഇലകളുടെ കഷായം ഫലപ്രദമാണെന്ന് ആയുര്‍വേദത്തിൽ പറയുന്നു. ശരീരശക്തി വർധിപ്പിക്കാൻ ഉണക്കിയ പൂവ് പൊടിച്ച് പാലിൽ കഴിക്കുന്നതും നല്ലതാണ്.
Photo and News Source: Media Mangalam


