തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടിൽ സംഭവിച്ച അപകടത്തിൽ നാല് പേരുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. പോലീസ്, ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ബന്ധുക്കളുടെ സമ്മതത്തോടെ ശരീരഭാഗങ്ങൾ തിരിച്ചുനൽകാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു.
ചികിത്സയിലിരിക്കുന്നവരുടെ എണ്ണം ഇപ്പോൾ നാല് പേരാണ്. അവരിൽ രണ്ടുപേർ തൃശൂർ മെഡിക്കൽ കോളേജിലും, രണ്ടുപേർ എലൈറ്റ് ആശുപത്രിയിലുമാണ് ചികിത്സയില്.
ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ നാലുപേരുടെ പേരുകൾ ഇവയാണ്: അഭിജിത്ത് (27), വിഷ്ണുവിനോദ് (35), ഗിരീഷ് (42), സുരേഷ് (50). അവരുടെ ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നതായി തീരുമാനമെടുത്തു.
Photo and News Source: Kairali News










