മോഹൻലാലിന്റെ പ്രതീക്ഷാഭരിതമായ ചിത്രം *ദൃശ്യം 3* ഇനി മെയ് 21-ന് തിയേറ്ററുകളിൽ എത്തുന്നു. കൊവിഡ് സമയത്ത് *ദൃശ്യം 2* ഡയറക്റ്റ് ഒടിടി റിലീസായി ആമസോണ് പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയിരുന്നു. അതുകൊണ്ടുതന്നെ തിയേറ്റർ അനുഭവം നഷ്ടപ്പെട്ട പ്രേക്ഷകര്‍ക്ക് *ദൃശ്യം 3* വഴി പൂർണ്ണമായ സിനിമാനുഭവം ലഭിക്കും.

ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരുപോലെ ജനപ്രിയമായ ചിത്രങ്ങളാണ് *ദൃശ്യം* പരമ്പരയിലെ ആദ്യ രണ്ടു ഭാഗങ്ങളും. അതുകൊണ്ടുതന്നെ ഇന്ത്യയൊട്ടാകെ സിനിമാപ്രേമികളുടെ കാത്തിരിപ്പിനു വഴിയൊരുക്കിയിരിക്കുന്നു *ദൃശ്യം 3*.

ചിത്രത്തിന്റെ ടീസർ ഇപ്പോൾ തന്നെ റിലീസ് ചെയ്യുമെന്ന് മോഹൻലാൽ പ്രഖ്യാപിച്ചു. ടീസർ 29-ന് വൈകിട്ട് 5 മണി മുതൽ പ്രേക്ഷകര്‍ക്ക് കാണാം. ടീസറിനൊപ്പം പുതിയ പോസ്റ്ററും പുറത്തിറങ്ങി. പോസ്റ്ററിൽ മോഹൻലാലിന്റെ ഒരു പുതിയ സ്റ്റിൽ ചിത്രവും ഉൾപ്പെടുന്നു. കൈയ്യിൽ മണിവെട്ടിയും കൊട്ടയുമായി നില്ക്കുന്ന ജോർജുകുട്ടിയുടെ രൂപം കാണാം.

Photo and News Source: Asianet News