കണ്ണൂരിലെ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം സംബന്ധിച്ച കേസിലെ രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. പോലീസ് സംഗീതയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മുന്‍കൂര്‍ ജാമ്യം ലഭിച്ച ശേഷമാണ് സംഗീത നേരിട്ടെത്തിയത്. കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഗീതയുടെ മൊഴി രേഖപ്പെടുത്തിയത്. ഒന്നാം പ്രതി ഡോ. എം കെ റാമും രണ്ടാം പ്രതി സംഗീത നമ്പ്യാരും ഒളിവിലായിരുന്നു.

ഇന്ന് രാവിലെയാണ് സംഗീത കണ്ണൂര്‍ എസിപി ഓഫീസില്‍ ഹാജരായത്. സംഗീതക്കെതിരെ പ്രത്യക്ഷത്തിലുള്ള തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. നിതിന്റെ കുടുംബത്തിന്റെ പരാതിയാണ് പ്രതികളെ തിരിച്ചറിയാൻ കാരണമായത്.

Photo and News Source: Siraj Live