കോട്ടയത്ത് വേനല്‍ചൂട് കടുത്തതോടെ തീപിടുത്തങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചിരിക്കുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ 613 തീപിടുത്തങ്ങളാണു റിപ്പോർട്ട് ചെയ്യപ്പെട്ടത്. മിക്ക സംഭവങ്ങളും പുരയിടങ്ങളിലും റബ്ബർ തോട്ടങ്ങളിലുമാണു സംഭവിക്കുന്നത്. തുടർച്ചയായ തീപിടുത്തങ്ങളുടെ സമ്മർദ്ദം ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും തളർത്തുന്നു.
പാമ്പാടിയിൽ സൂര്യാതപമേറ്റ ഫയർ ഓഫീസറും, മുട്ടമ്പലത്ത് തേനീച്ച കുത്തേറ്റ് പരിക്കേറ്റ രണ്ടു ഫയർ ഓഫീസർമാരും ചികിത്സയിലാണ്. ശക്തമായ വേനലും തേനീച്ചകളും ഫയർ ഫോഴ്‌സിനെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. മുങ്ങി മരണങ്ങളുടെ വർധനയും അവരുടെ ജോലി ഭാരം വർദ്ധിപ്പിക്കുന്നു.
ജില്ലയിലെ നാലു ഫയർ സ്റ്റേഷനുകൾക്ക് ഇനിയും സ്ഥലം കണ്ടെത്താനായിട്ടില്ല. ഏറ്റുമാനൂർ, കുമരകം എന്നിവിടങ്ങളിൽ തീപിടുത്തമുണ്ടായാൽ കോട്ടയത്തുനിന്നും, മുണ്ടക്കയത്ത് തീപിടുത്തമുണ്ടായാൽ കാഞ്ഞിരപ്പള്ളിയിൽ നിന്നുമാണ് ഫയർ എഞ്ചിനുകൾ എത്തുന്നത്. വിശ്രമിക്കാനുള്ള സമയമില്ലാതെ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ ഓടിതളരുന്നു.
Photo and News Source: Sathyam Online



