കിടങ്ങന്നൂരിലെ മെഴുവേലി സെന്റ് ജോർജ്ജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ വലിയ പെരുന്നാളിന് കൊടിയേറി. വിശുദ്ധ കുർബ്ബാനയ്ക്കുശേഷം ഇടവക വികാരി ഫാദർ ജോൺ കുറിയാക്കോസ് കൊടിയേറ്റി. സഹവികാരിമാരായ ഫാദർ സി.പി.സാമുവേൽ, ഫാദർ ജോർജ്ജ് മാത്യു കല്ലുങ്കൽ എന്നിവർ ചടങ്ങിനെ നയിച്ചു.
വൈകിട്ട് 5.30 ന് ഭക്തസംഘടനകളുടെ വാർഷികവും, ജോർജ്ജിയൻ തീർത്ഥാടന കേന്ദ്ര പ്രഖ്യാപനത്തിന്റെ വാർഷികാഘോഷവും മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെജോമോൻ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദർ ജോൺ കുറിയാക്കോസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിവിധ ഭക്ത സംഘടനകളുടെ റിപ്പോർട്ടുകളും അവതരിപ്പിച്ചു. ചടങ്ങിൽ കലാപരിപാടികളും അരങ്ങേറി.
നാളെ (28-04-2026) രാവിലെ 10.30 മുതൽ മർത്തമറിയം വനിതാസമാജത്തിൻ്റെയും, എം.ജി. ജോർജ്ജ് മുത്തൂട്ട് ക്യാൻസർ സെന്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസും മെഡിക്കൽ പരിശോധനാ ക്യാമ്പും നടക്കും. വൈകിട്ട് 5.30 ന് സന്ധ്യാനമസ്കാരവും മധ്യസ്ഥപ്രാർത്ഥനയും ഉൾപ്പെടെ വിവിധ ചടങ്ങുകൾ തുടരും. മെയ് ഒന്നും രണ്ടും ദിവസങ്ങളിലും പ്രത്യേക ചടങ്ങുകളും വചനശുശ്രൂഷകളും നടക്കും.
Photo and News Source: Sathyam Online



