കേരളത്തിൽ ഇപ്പോൾ ചൂട് അതിരുകടന്നിരിക്കുന്നു. ഈ കാലാവസ്ഥയിൽ തണുത്ത വിഭവങ്ങൾ തേടുന്നവരുടെ ഇടയിൽ ഫ്ലേവേർഡ് യോഗർട്ട് പ്രിയപ്പെട്ടതാണ്. പോഷകസമൃദ്ധമായ ഭക്ഷണമായി യോഗർട്ട് അറിയപ്പെടുന്നു. എന്നാൽ ഫ്ലേവേർഡ് തൈരിൽ അടങ്ങിയിരിക്കുന്ന കൃത്രിമ ചേരുവകൾ ദഹനപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഫ്ലേവേർഡ് യോഗർട്ടുകളിൽ അടങ്ങിയിരിക്കുന്ന അഡിറ്റീവുകളും സിന്തറ്റിക് ഫ്ലേവറുകളും ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അസ്പാർട്ടേം, അസെസൾഫേം പൊട്ടാസ്യം പോലുള്ള കൃത്രിമ രാസങ്ങൾ ഒഴിവാക്കാൻ ലേബൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

വേനൽക്കാലത്ത് ആൽക്കലൈൻ ഭക്ഷണങ്ങൾ ശരീരത്തിന് അനുയോജ്യമാണ്. പഞ്ചസാരയും പ്രിസർവേറ്റീവുകളും അടങ്ങിയ ഫ്ലേവേർഡ് യോഗർട്ട് ശരീരത്തിൽ വീക്കം ഉണ്ടാക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ദഹനവ്യവസ്ഥയ്ക്ക് ഹാനികരമാണ്. അതിനാൽ ഈ വേനൽക്കാലത്ത് ഫ്ലേവേർഡ് യോഗർട്ടുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

Photo and News Source: Samakalika Malayalam