കണ്ണൂരിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തെതുടർന്ന് ദലിത് സംഘടനകൾ നാളെ സംസ്ഥാനവ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന ഹർത്താലിൽ പൊതുജനങ്ങൾ വാഹനങ്ങൾ തടയരുതെന്നും ഹർത്താലുമായി സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ഹർത്താലിൽ അവശ്യസർവീസുകൾ ഒഴിവാക്കുമെന്നും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ബസ് സർവീസ് മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഉറപ്പിച്ചു.

52 ദലിത് സംഘടനകൾ ചേർന്നാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നഷ്ടപരിഹാരം, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കൽ, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരിക്കുന്നു. ജസ്റ്റിസ് ഫോർ നിധിൻരാജ് ആക്ഷൻ കൗൺസിൽ ദലിത് ആദിവാസി സംഘടനകളാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്.

Photo and News Source: Malayalam Express