തമിഴ് വെബ് സീരീസ് 'റിസോർട്ടി' സംബന്ധിച്ചുള്ള വിവാദത്തിൽ മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാരുടെ ആരോപണങ്ങൾക്കെതിരെ നടിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് സീരീസിന്റെ എഴുത്തുകാരനും നായകനുമായ വിജയ് കുമാർ രാജേന്ദ്രൻ പ്രസ്താവിച്ചു. സീരീസിന്റെ അഡ്വാൻസായി നടി വൻതുക ആവശ്യപ്പെട്ടുവെന്നും ഇത് തിരിച്ചുനൽകിയില്ലെന്നും വിജയ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിച്ചു. 25,000 രൂപ മുൻകൂറായി ആവശ്യപ്പെട്ട അനുഗ്രഹയ്ക്ക് വലിയൊരു തുക ഇനിയും തിരികെ നൽകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ടിങ് ദിവസമായിരുന്നിട്ടും ഒരു ഓഡിഷനിൽ പങ്കെടുക്കാൻ അനുവദിച്ചുവെന്നും, അതിൽ ഒരു രംഗം മാത്രമേ അഭിനയിച്ചതെന്നും വിജയ് അവകാശപ്പെട്ടു. മുഴുവൻ പ്രതിഫലവും നൽകിയെന്നും അദ്ദേഹം സൂചിപ്പിച്ചു. നായികയുടെ വേഷം വാഗ്ദാനം ചെയ്ത ശേഷം അപ്രധാന റോളിലേക്ക് ഒതുക്കിയെന്ന ആരോപണത്തിനും വിജയ് മറുപടി നൽകി. കരാർ ഒപ്പിടുന്നതിന് രണ്ടുമാസം മുമ്പ് തന്നെ അവർ ഷൂട്ടിങ് തുടങ്ങിയിരുന്നുവെന്നും, ഏത് വേഷമാണ് വാഗ്ദാനം ചെയ്തതെന്ന് നടിക്ക് വ്യക്തമായ അറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളിൽ തന്റെ ഭാര്യയേയും ഉൾപ്പെടുത്തിയതിൽ ഖേദമുണ്ടെന്നും വിജയ് വ്യക്തമാക്കി.
Photo and News Source: Mathrubhumi



